Sunday, October 11, 2009

ചെങ്ങറ: പാളിപ്പോയ നാന്ദിഗ്രാം...പാവം അരാഷ്ട്രീയ ബുദ്ധിജീവികൾ !!!


ണ്ടു വർഷത്തിലേറെ ആഘോഷമാക്കിയ project- ചെങ്ങറ ഒത്തുത്Iർപ്പിലെത്തിയിരിക്കുന്നു. നന്ദിഗ്രാമിലേതെന്നപോലെ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് കലാപമുണ്ടാക്കുന്നതിനുള്ള കുത്സിത ശ്രമങ്ങളാണ് കേരളത്തിലെ ജനകീയ സർക്കാരിന്റെ ഇടപെടലോടെ അവസാനിച്ചത്. ചെങ്ങറക്കൊപ്പം ചേർത്തു വെക്കേണ്ട മറ്റൊരു സ്ഥലനാമമുണ്ട്; മുത്തങ്ങയെന്നാണതിന്റെ പേര്. പ്രസ്തുത സമരത്തെ അന്നത്തെ സർക്കാർ എങ്ങനെയാണു നേരിട്ടതെന്ന് കേരളം കണ്ടു. യൂ ഡി എഫ് ഗവർമെന്റായിരുന്നു അന്നു അന്നു ഭരിച്ചിരുന്നത്. ഭരണകൂടം പോലീസിനെ ഉപയോഗിച്ച് ആദിവാസിയെ വെടിവെച്ചു കൊന്നതും മർദ്ദിച്ചൊതുക്കിയതും ആദിവാസി നേതാക്കളുടെ അടി കൊണ്ടു വിങ്ങിയ മുഖവും കേരളം കണ്ടതാണ്. രണ്ടു സർക്കാരുകൾ , project-ചെങ്ങറയോടും മുത്തങ്ങയോടും കൈക്കൊണ്ട ഭിന്ന സമീപനങ്ങൾ നിർഭാഗ്യവശാൽ ചിലർ കാണാതെ പോകുന്നു. അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്നു. ചാനൽ കസർത്തുകളിലോ പൊതുസംവാദങ്ങളിലോ ഇത്തരം വിഷയങ്ങൾ ബോധപൂർവ്വം തിരസ്ക്കരിക്കപ്പെടുന്നു. കുത്തകമാധ്യമങ്ങൾ ചിന്തകളുടെ അജണ്ട തീരുമാനിക്കുന്നതു പോലെ എന്തു ചർച്ച ചെയ്യപ്പെടണമെന്നും എങ്ങനെ അവസാനിപ്പിക്കപ്പെടണമെന്നും ഇക്കൂട്ടർ തീരുമാനിക്കുന്നു. .ആദിവാസികൾ ദളിതർ മറ്റു പിന്നോക്കക്കാർ എന്നിവരുൾപ്പെടെയുള്ള അടിസ്ഥാന വർഗ്ഗത്തോടുള്ള അചഞ്ചലമായ പ്രത്യയശാസ്ത്ര കടപ്പാടിന്റെ നേരുദാഹരണമാണ് ചെങ്ങറയുടെ സമാധാനപരമായ പര്യവസാനം....

ചെങ്ങറ : വസ്തുതകളും യാഥാർത്ഥ്യവും

ഹാരിസൺ മലയാളം പ്ലാന്റേഷൻ എസ്റ്റേറ്റിൽ നിന്നും കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് കോടതി വിധിയുണ്ടായിരുന്നു. കോടതി വിധിയനുസരിച്ച് പോലീസെത്തിയപ്പോൾ ആത്മഹത്യാ ഭീഷണിയും നേരിടാനുള്ള തയ്യാറെടുപ്പുമുണ്ടായി. നിഷ്കളങ്കരായ ആദിവാസി-പിന്നോക്ക ദളിത്-ഭൂരഹിത വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് അതിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഗവർന്റിനെ അട്ടിമറിക്കാനുള്ള കമ്മ്യൂണിസ്റ്റു വിരുദ്ധരുടേയും, അരാഷ്ട്രീയ ബുദ്ധിജീവികളുടേയും, പഴയ നക്സലുകളുടേയും, സോളിഡാരിറ്റിക്കാരുടേയും, മാധ്യമ സിന്റിക്കേറ്റുകളുടേയും, എൻ ജി ഓ-കളുടേയും യൂ ഡി എഫിന്റേയും മുള്ളു മുരടു മൂർഖൻ മുന്നണിയുടെസംയുകത യൂണിയൻ നടത്തിയ ശ്രമങ്ങളായിരുന്നു ഇവ. മുത്തങ്ങ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തോടെ സർക്കാർ പ്രശ്നം കൈകാര്യം ചെയ്തു. വിവിധ നിലകളിൽ കൂടിയാലോചനകൾ നടന്നു. ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകുമെന്ന് തുറന്നു പ്രഖ്യാപിച്ചു. ഒത്തുത്Iർപ്പു നിർദ്ദേശം സ്വീകരിക്കുന്നതിൽ ചെങ്ങറ-നേതൃത്വത്തിൽ തന്നെ ഭിന്നിപ്പുണ്ടായി. ഒടുവിൽ ഇരുവിഭാഗത്തെയും ഒന്നിച്ചിരുത്തി സമരം രമ്യമായി പരിഹരിക്കുകയായിരുന്നു.

ചെങ്ങറയിലെ 1432 കുടുംബങ്ങൾക്ക് ഭൂമിയും, 306 കുടുംബങ്ങൾക്ക് വീടും, മൂന്നു മാസത്തിനകം ഭൂവിതരണം പൂർത്തിയാക്കുമെന്നുള്ള ഉറപ്പും ഇടതുമുന്നണി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.നിലവിലുള്ള ഭൂവിതരണത്തിലെ പ്രശ്നം ആവശ്യമായ മിച്ച ഭൂമി ലഭ്യമല്ല എന്നതാണ്. ആദിവാസികൾക്കും പാവങ്ങളിൽ പാവങ്ങളായ അടിസ്ഥാന വിഭാഗക്കാർക്കാകെയും അവകാശപ്പെട്ട ഭൂമി അനധികൃതമായി കൈവശം വെച്ചനുഭവിക്കുന്ന ഒരുപാടു പേർ നാട്ടിലുണ്ട്. അത്തരക്കാരിൽ നിന്നും ദാക്ഷിണ്യമില്ലാതെ ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യുക എന്നതാണ് അടിയന്തിരമായി നിർവ്വഹിക്കേണ്ട കടമ. വിപ്ലവ വായാടിത്തത്തിനും അരാഷ്ട്രീയ ജൽപ്പനകൾക്കുമപ്പുറം കൃ‍ീയാത്മകമായ ഇത്തരം പ്രവർത്തങ്ങളിൽ അണിചേരുകയാകും എല്ലാ ആദിവാസി ദളിത് പിന്നോക്ക ഭൂരഹിത പ്രേമികൾക്കും ഗുണകരം .