രണ്ടു വർഷത്തിലേറെ ആഘോഷമാക്കിയ project- ചെങ്ങറ ഒത്തുത്Iർപ്പിലെത്തിയിരിക്കുന്നു. നന്ദിഗ്രാമിലേതെന്നപോലെ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് കലാപമുണ്ടാക്കുന്നതിനുള്ള കുത്സിത ശ്രമങ്ങളാണ് കേരളത്തിലെ ജനകീയ സർക്കാരിന്റെ ഇടപെടലോടെ അവസാനിച്ചത്. ചെങ്ങറക്കൊപ്പം ചേർത്തു വെക്കേണ്ട മറ്റൊരു സ്ഥലനാമമുണ്ട്; മുത്തങ്ങയെന്നാണതിന്റെ പേര്. പ്രസ്തുത സമരത്തെ അന്നത്തെ സർക്കാർ എങ്ങനെയാണു നേരിട്ടതെന്ന് കേരളം കണ്ടു. യൂ ഡി എഫ് ഗവർമെന്റായിരുന്നു അന്നു അന്നു ഭരിച്ചിരുന്നത്. ഭരണകൂടം പോലീസിനെ ഉപയോഗിച്ച് ആദിവാസിയെ വെടിവെച്ചു കൊന്നതും മർദ്ദിച്ചൊതുക്കിയതും ആദിവാസി നേതാക്കളുടെ അടി കൊണ്ടു വിങ്ങിയ മുഖവും കേരളം കണ്ടതാണ്. രണ്ടു സർക്കാരുകൾ , project-ചെങ്ങറയോടും മുത്തങ്ങയോടും കൈക്കൊണ്ട ഭിന്ന സമീപനങ്ങൾ നിർഭാഗ്യവശാൽ ചിലർ കാണാതെ പോകുന്നു. അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്നു. ചാനൽ കസർത്തുകളിലോ പൊതുസംവാദങ്ങളിലോ ഇത്തരം വിഷയങ്ങൾ ബോധപൂർവ്വം തിരസ്ക്കരിക്കപ്പെടുന്നു. കുത്തകമാധ്യമങ്ങൾ ചിന്തകളുടെ അജണ്ട തീരുമാനിക്കുന്നതു പോലെ എന്തു ചർച്ച ചെയ്യപ്പെടണമെന്നും എങ്ങനെ അവസാനിപ്പിക്കപ്പെടണമെന്നും ഇക്കൂട്ടർ തീരുമാനിക്കുന്നു. .ആദിവാസികൾ ദളിതർ മറ്റു പിന്നോക്കക്കാർ എന്നിവരുൾപ്പെടെയുള്ള അടിസ്ഥാന വർഗ്ഗത്തോടുള്ള അചഞ്ചലമായ പ്രത്യയശാസ്ത്ര കടപ്പാടിന്റെ നേരുദാഹരണമാണ് ചെങ്ങറയുടെ സമാധാനപരമായ പര്യവസാനം....
Sunday, October 11, 2009
Subscribe to:
Posts (Atom)
ചെങ്ങറ : വസ്തുതകളും യാഥാർത്ഥ്യവും